വാളയാർ കേസ് : സിബിഐ തീരുമാനം 10 ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി

Jaihind News Bureau
Thursday, February 18, 2021

വാളയാർ കേസ് ഏറ്റെടുക്കുന്നതിൽ 10 ദിവസത്തിനകം സിബിഐ തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കുന്നതിൽ അന്വേഷണ സംഘം കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി നിർദേശം.

അതേസമയം, കേസ് നീട്ടിക്കൊണ്ടുപോകാന്‍ സിബിഐക്ക് മേൽ സമ്മർദം ഉണ്ടോ എന്ന് സംശയിക്കുന്നുവെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അഭയ കേസ് പോലെ നീട്ടിക്കൊണ്ട് പോകാൻ ശ്രമിക്കരുതെന്നും അമ്മ ആവശ്യപ്പെട്ടു.

സർക്കാറും സി.ബി ഐ.യും തമ്മിൽ എന്ത് ഒത്ത് കളിയാണ് നടന്നതെന്ന് അറിയില്ലെന്ന് പൊതുപ്രവർത്തകൻ സി. ആർ. നീലകണ്ഠൻ പ്രതികരിച്ചു. സി.ബി.ഐ.യുടെ തലപ്പത്തേക്ക് ലോക് നാഥ് ബെഹ്‌റ വരുമെന്നാണ് കേൾക്കുന്നത് , അങ്ങനെയെങ്കിൽ കേസ് ആര് അന്വേഷിച്ചിട്ടും കാര്യമില്ലെന്നും സമരസമിതി കൺവീനർ സി. ആർ. നീലകണ്ഠൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു