വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

Jaihind Webdesk
Tuesday, July 13, 2021

Kerala-High-Court-34

കൊച്ചി : വാക്സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്നു ഹൈക്കോടതി. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാൻ കഴിയൂ എന്നും കോടതി. കെഎസ്ഇബിയിലെ രണ്ട് മുൻ ജീവനക്കാർ നൽകിയ ഹർജിയിലാണ് സുപ്രധാനവിധിയുണ്ടായിരിക്കുന്നത്. വാക്സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാൻ കഴിയൂ എന്നും കോടതി പറഞ്ഞു. കെ എസ് ഇബിയിലെ രണ്ട് മുൻ ജീവനക്കാരുടെ പെൻഷനിൽ നിന്ന് വാക്സിൻ ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. ഒരു ദിവസത്തെ പെൻഷൻ തുക അനുമതി ഇല്ലാതെ പിടിച്ചതിന് എതിരെ ഇരുവരും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

രണ്ടാഴ്ചയ്ക്കകം തുക തിരിച്ചു നൽകണാനാണ് കോടതി നിർദേശം. ഭാവിയിൽ അനുമതി ഇല്ലാതെ പെൻഷൻ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം സർക്കാർ ഉറപ്പ് നൽകണം. പെൻഷൻ വിഹിതം നിർബന്ധമായി ഈടാക്കിയ കെഎസ്ഇബി നടപടിക്ക് നിയമപിൻബലമില്ലെന്നും ഹൈക്കോടതി പറഞ്ഞു.