കൊവിഡ് സാഹചര്യം മറക്കരുത്‌ ; ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം ; സത്യപ്രതിജ്ഞയില്‍ ഹൈക്കോടതി

Jaihind Webdesk
Wednesday, May 19, 2021

കൊച്ചി: സത്യപ്രതിജ്ഞാച്ചടങ്ങില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും പങ്കെടുക്കുന്നത് ഒഴിവാക്കണം. പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന് ചീഫ് സെക്രട്ടറി തീരുമാനിക്കണം. നിലവിലെ കൊവിഡ് സാഹചര്യം മറക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ആറിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.