സ്പ്രിങ്ക്ളറില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; ഡാറ്റ കൈമാറരുതെന്ന് ഹൈക്കോടതി, ‘സർക്കാർ മറുപടി അപകടകരം’

Jaihind News Bureau
Tuesday, April 21, 2020

കൊച്ചി:  സ്പ്രിങ്ക്ളര്‍ ഇടപാടില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി.  സ്പ്രിങ്ക്‌ളറിന് ഇനി ഡാറ്റ കൈമാറരുതെന്ന് ഹൈക്കോടതി. കരാര്‍ അനുസരിച്ച് നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മെഡിക്കല്‍ വിവരങ്ങള്‍ പ്രാധാന്യമുള്ളതാണ്. നിര്‍ണായകവിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. ഹർജി 24 ന് വിണ്ടും പരിഗണിക്കും.