കേരളത്തില്‍ സ്ഥിതി അതീവഗുരുതരം ; ചികിത്സാച്ചെലവ് കൊവിഡിനേക്കാൾ ഭീകരമെന്ന് ഹൈക്കോടതി

Jaihind Webdesk
Friday, April 30, 2021

 

കൊച്ചി : കൊവിഡ് വ്യാപനത്തില്‍ കേരളത്തിലെ സ്ഥിതി അതീവഗുരുതരമെന്ന് ഹൈക്കോടതി. രോഗത്തിന്റെ തീവ്രതയെക്കാള്‍ ചികിത്സാച്ചെലവ് രോഗികളെ വലയ്ക്കുന്നുവെന്നും ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതും ഏകീകരിക്കുന്നതും സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കൊവിഡ് ചികിത്സയ്ക്കുള്ള ചെലവ് കൊവിഡിനേക്കാൾ ഭീകരമാണ്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കുന്നതില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കാനും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.