കുഴൽപ്പണക്കേസ്: സുരേന്ദ്രന്‍റെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതെന്ന് പ്രതിപക്ഷ നേതാവ്

 

കൊച്ചി : കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുരേന്ദ്രന് നിയമം അനുസരിക്കാന്‍ ബാധ്യതയുണ്ടെന്നും നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധമുള്ള ക്രിമിനലുകളെ സര്‍ക്കാരും സിപിഎമ്മും ഭയപ്പെടുന്നതായും വി.ഡി സതീശന്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഭയക്കുന്നുവെന്നും അങ്ങനെ സംഭവിച്ചാല്‍ സിപിഎമ്മിനെ ഇവർ പ്രതിരോധത്തിലാക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Comments (0)
Add Comment