ഈ നടപടി ജനാധിപത്യവ്യവസ്ഥക്ക് അപമാനം ; പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരണം: കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Thursday, October 1, 2020

 

ഹത്രാസില്‍ ക്രരൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്രതിരിച്ച രാഹുല്‍ ഗാന്ധിക്കും സംഘത്തിനും നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ഉത്തർപ്രദേശിൽ ജനാധിപത്യം വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘പ്രിയങ്കാ ഗാന്ധിയടക്കമുള്ള ഞങ്ങളുടെ സംഘത്തെ നിരന്തരം തടസ്സപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരെ നടന്ന ഈ ആക്രമണത്തിനെതിരെ രാജ്യമൊട്ടാകെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കണം. ഞങ്ങളുടെ ഒപ്പം നടന്ന പ്രവർത്തകരെ പോലും പൊലീസ് ക്രൂരമായി ലാത്തിച്ചാർജ്ജ് ചെയ്തു. രാഹുൽജിയേയും പ്രിയങ്കാ ഗാന്ധിയേയും ഞങ്ങളുൾപ്പെടെയുള്ളവരെയും ഇപ്പോൾ അറസ്റ്റ് ചെയ്ത് യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ് യുപി സർക്കാർ. ജനാധിപത്യവ്യവസ്ഥക്കു തന്നെ അപമാനമാണ് യോഗിയുടെ ബി ജെ പി സർക്കാരിന്‍റെ ഈ നടപടി’- അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഉത്തർപ്രദേശിൽ ജനാധിപത്യം വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണ്. ഒരു ദളിത് പെൺകുട്ടിയെ പിച്ചിചീന്തി കൊലപ്പെടുത്തിയ യുപിയിൽ ആ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയെ പോലീസ് മർദ്ദിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്ത് തള്ളി വീഴ്ത്തുകയും ചെയ്തു. പ്രിയങ്കാ ഗാന്ധിയടക്കമുള്ള ഞങ്ങളുടെ സംഘത്തെ നിരന്തരം തടസ്സപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരേ നടന്ന ഈ ആക്രമണത്തിനെതിരേ രാജ്യമൊട്ടാകെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കണം. ഞങ്ങളുടെ ഒപ്പം നടന്ന പ്രവർത്തകരെ പോലും പോലീസ് ക്രൂരമായി ലാത്തിച്ചാർജ്ജ് ചെയ്തു. രാഹുൽജിയേയും പ്രിയങ്കാ ഗാന്ധിയേയും ഞങ്ങളുൾപ്പെടെയുള്ളവരെയും ഇപ്പോൾ അറസ്റ്റ് ചെയ്ത് യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ് യുപി സർക്കാർ. ജനാധിപത്യവ്യവസ്ഥക്കു തന്നെ അപമാനമാണ് യോഗിയുടെ ബി ജെ പി സർക്കാരിന്റെ ഈ നടപടി. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനുള്ള ഈ നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കുക.

https://www.facebook.com/kcvenugopalaicc/posts/3220995811356258