ഹാത്രസ് സംഭവം ഞെട്ടിപ്പിക്കുന്നത് ; കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കും: സുപ്രീംകോടതി

Jaihind News Bureau
Tuesday, October 6, 2020

 

ന്യൂഡല്‍ഹി: ഹാത്രസ് കൂട്ടബലാത്സംഗം ഞെട്ടിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ.  സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യുപി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നും കോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്നും സത്യവാങ്മൂലം നല്‍കണം. ഒരാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.