‘പത്ത് വര്‍ഷത്തെ ഭരണത്തില്‍ ഒരു പാവപ്പെട്ടവന്‍റെ വയറെങ്കിലും നിറക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ടോ’; വിമർശനവുമായി ഡി.കെ. ശിവകുമാര്‍

 

ലഖ്‌നൗവ്: പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ ഒരു പാവപ്പെട്ടവന്‍റെ വയറെങ്കിലും നിറക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ടോ എന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല.  കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിച്ചുവെന്നും ഡി.കെ. ശിവകുമാര്‍ ലഖ്നൗവില്‍ പറഞ്ഞു.

400 സീറ്റ് നേടി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ ഭരണഘടന മാറ്റിയെഴുതുമെന്ന് പ്രഖ്യാപിച്ച ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെയെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി സസ്‌പെന്‍ഡ് ചെയ്യാത്തതെന്ന് ഡി.കെ. ശിവകുമാര്‍ ചോദിച്ചു. എന്നാല്‍ ഭരണഘടന മാറ്റുമെന്ന് പറയാത്ത മോദിയുടെ നടപടി സ്വാഗതാര്‍ഹമെങ്കിലും, വിവാദ പ്രസ്താവന നടത്തിയ എംപിയുടെ നടപടിയെ തിരുത്താന്‍ മോദി തയ്യാറാകാത്തത് തെറ്റായിപ്പോയെന്നും അദ്ദേഹം ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Comments (0)
Add Comment