ഹരിയാന നാളെ പോളിങ് ബൂത്തിലേക്ക്; നെഞ്ചിടിപ്പോടെ ബിജെപി; ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

ഡല്‍ഹി: ഹരിയാന നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 5 ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവരും. ഒക്ടോബര്‍ എട്ടിനാണ് ഫല പ്രഖ്യാപനം.

അധികാരം നിലനിര്‍ത്താന്‍ ബിജെപി രംഗത്തിറങ്ങുമ്പോള്‍ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.

ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍, ഗുസ്തി പ്രതിഷേധം, ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്ന സംസ്ഥാനത്ത് ബിജെപി കടുത്ത ആശങ്കയിലാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയതും ബിജെപിക്ക് തിരിച്ചടിയായിരുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ അഞ്ച് സീറ്റ് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഒക്ടോബര്‍ എട്ടിനാണ് ഫല പ്രഖ്യാപനം.

Comments (0)
Add Comment