തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ബി.ജെ.പിയുടെ പിന്തുണയോടെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ അക്രമണം ഭയന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചിട്ടില്ല. പോലീസ് സംരക്ഷണം ഒരുക്കിയാല്‍ മാത്രമേ സര്‍വ്വീസുകള്‍ നടത്തൂവെന്നാണഅ കെ.എസ്.ആര്‍.ടി.സി നിലപാട്.
ഇന്നലെയുണ്ടായ പ്രതിഷേധത്തില്‍ നിരവധി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായിരുന്നു.
ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സെക്രട്ടേറിയറ്റ് പടിക്കലേക്ക് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.
ഹര്‍ത്താലിനെ നേരിടാന്‍ പോലീസ് വിപുലമായ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. നിര്‍ബന്ധമായി കടയടപ്പിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
എന്നാല്‍ ഇന്ന് നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു. എല്ലാ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.