തിരുവനന്തപുരം: നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനത്തിന് എതിരെ അമ്പൂരിയിൽ ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ജനകീയ ഹർത്താൽ പൂർണം. കടകൾ പൂർണമായും അടഞ്ഞുകിടന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മാർച്ച് 25നാണ് കരട് വിജ്ഞാപനം പുറത്തിറങ്ങിയത്. വിജ്ഞാപനത്തിന്മേൽ 60 ദിവസമാണ് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം. അതേസമയം വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച വനംമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. എന്നാൽ കരട് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ആക്ഷൻ കൗൺസിലിന്റെ നീക്കം.