ഇടുക്കിയിലെ ഹര്‍ത്താല്‍ മാറ്റി വെച്ചു

Jaihind Webdesk
Saturday, October 12, 2019

ഈമാസം 26ന് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ മാറ്റിവെച്ചു. ദീപാവലി, പി.എസ്.സി പരീക്ഷ എന്നിവ പരിഗണിച്ചാണ് ഹര്‍ത്താല്‍ മാറ്റിയതെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. 15 സെന്റിന് മുകളിലും 15000 സ്‌ക്വയര്‍ഫീറ്റിന് മുകളിലുമുള്ള നിര്‍മാണങ്ങള്‍ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത് ഏറ്റെടുക്കുമെന്നും ഇടുക്കിയില്‍ നിര്‍മാണങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെ നിരാക്ഷേപപത്രം വേണമെന്നുമുള്ള ഉത്തരവുകള്‍ക്കെതിരേയാണ് പ്രതിഷേധം.