ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ ബിജെപിയില്‍ പൊട്ടിത്തെറി. മുന്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ രാഷ്ട്രീയം വിടുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ബിജെപി നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ ഡോ. ഹര്‍ഷ്‌വര്‍ധന്റെ അപ്രതീക്ഷിത പ്രഖ്യാപനം. സമൂഹമാധ്യമമായ എക്സിലൂടെയാണ് രാഷ്ട്രീയം മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഹര്‍ഷ്‌വര്‍ധന്‍ രംഗത്തെത്തിയത്.
അതേസമയം ഗുജറാത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപിക്ക് മറ്റൊരു ആഘാതമായി മാറിയിരിക്കുകയാണ് പശ്ചിമബംഗാളിലെ അസാന്‍സോളില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് നിന്നും പിന്മാറിയത്. ബോജ്പുരി നടനും ഗായകനും നടനുമായ പവന്‍സിങ് ആണ് പിന്മാറിയത്. ഡല്‍ഹിയില്‍ അഞ്ചിടത്തേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ചാന്ദ്നി ചൗക്ക് എംപിയായ ഹര്‍ഷ്‌വര്‍ധന്‍ ഹാജരായിരുന്നില്ല, പകരം പ്രവീണ്‍ ഖണ്ഡേല്‍വാളിനാണ് സീറ്റ് ലഭിച്ചത്. ഇത്തവണയും സീറ്റ് പ്രതീക്ഷിച്ച മന്ത്രിയെ നേതൃത്വം കൈവിട്ടു.
മുപ്പത് വര്‍ഷത്തിലേറെ നീണ്ട തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും കൃഷ്ണനഗറിലെ ഇഎന്‍ടി ക്ലിനിക്ക് തന്നെ കാത്തിരിക്കുകയാണെന്നും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നും ഡോ ഹര്‍ഷ്‌വര്‍ധന്‍ ഇന്നലെ എക്സില്‍ കുറിച്ചു. അതേസമയം ഗുജറാത്ത് മുന്‍ ഉപമുക്യമന്ത്രിയും ബിജെപി നേതാവുമായ
നിതിന്‍ പാട്ടേലും, പശ്ചിമ ബംഗാളിലെ അസാന്‍ സോളില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പവന്‍ സിങ്ങും മത്സരത്തില്‍ നിന്ന് പിന്മാറിയത് ബിജെപിക്ക് വന്‍ ആഘാതം സൃഷ്ടിച്ചു.