അച്ചടക്കലംഘനം : ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

Jaihind Webdesk
Wednesday, September 8, 2021

മലപ്പുറം : ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ഇന്ന് മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. കടുത്ത അച്ചടക്കലംഘനത്തെ തുടർന്നാണ് നടപടി എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് നിയോഗിച്ച 10 അംഗ സമിതിയുടെ റിപ്പോർട്ട്‌ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തു.  റിപ്പോർട്ട് ഈ മാസം 26 ന് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിക്കും.