ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നിന്ന് തന്നെ നിയമസഭയിലേക്ക് മത്സരിക്കും : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, January 3, 2021

ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നിന്ന് തന്നെ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിലും സായാഹ്ന പത്രങ്ങളിലും ചിലർ വ്യാജ പ്രചാരണങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്, അവ അടിസ്ഥാന രഹിതമാണെന്നും അതിനെ പൂർണ്ണമായും തള്ളിക്കളയുന്നതായും ചെന്നിത്തല പറഞ്ഞു.