‘രാഹുല്‍ ഭാവി തലമുറയുടെ പ്രതീക്ഷ; ഈ മനുഷ്യനെ അഭിനന്ദിക്കാന്‍ മറക്കുന്നത് സാംസ്കാരിക അപചയം’ : ഹരീഷ് പേരടി

Jaihind Webdesk
Monday, May 27, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തെ പലരും വേണ്ടത്ര പ്രാധാന്യത്തോടെ കാണാത്തതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. മനുഷ്യത്വം കൈമുതലായുള്ള രാഹുല്‍ ഭാവി തലമുറയുടെ പ്രതീക്ഷയാണെന്നും  അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മറക്കുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. മോദിയെ അഭിനന്ദിക്കാന്‍ സിനിമാക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ നിൽക്കുമ്പോള്‍ രാഹുലിനെ പലരും മറന്നുപോവുകയാണെന്നും ഹരീഷ് പേരടി കുറ്റപ്പെടുത്തി.

വര്‍ഗീയ കലാപങ്ങളും കൂട്ടക്കൊലകളും നടത്തിയവരെ അഭിനന്ദിക്കാന്‍ ആളുകളുണ്ട്. എന്നാല്‍ ഇതിലൊന്നും പങ്കില്ലാത്ത മനുഷ്യത്വമുള്ള രാഹുല്‍ ഗാന്ധിയുടെ വിജയത്തെ ആരും മറന്നുപോകരുത്. രാഹുല്‍ ഗാന്ധിയെ ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിനന്ദിക്കുന്നതായും പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

“മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോൾ അഭിനന്ദിക്കാൻ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ നിൽക്കുകയാണ്… അതേസമയം കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണ്… ഈ മനുഷ്യന്റെ പേരിൽ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ… ഒരു വർഗ്ഗിയ കലാപത്തിനും ഇയാൾക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാൻ എതിർ പക്ഷത്താണങ്കിലും സാർ ഞാൻ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുകയാണ്… നിങ്ങൾ ഒരിക്കലും രാഷ്ടിയത്തിൽ നിന്ന് രാജിവെക്കരുത്.. സമ്മർദ്ദങ്ങൾ ഏറെയുണ്ടായിട്ടും കേരളത്തിൽ വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങൾ ……എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകൾ രാഷ്ട്രിയത്തിൽ നിലനിൽക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ…”[yop_poll id=2]