‘ഫാസിസത്തിന് ബദൽ കോൺഗ്രസ് ‘ : സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് മിണ്ടാതെ ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസിനെ വിമർശിക്കുന്നത് വെറും കോമഡി ഷോ : ഹരീഷ് പേരടി

തിരുവനന്തപുരം: കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ് വിഡി സതീശനെന്ന് നടൻ ഹരീഷ് പേരടി. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ്? ജനങ്ങൾ അറിയാത്ത കോട്ടക്കുള്ളിൽ നടക്കുന്ന രാജാക്കൻമാരുടെ കിട മത്സരത്തേക്കാൾ ജനങ്ങൾക്കിടയിൽ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തിൽ ഇടമുണ്ട്.

രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദൽ ഉണ്ടാവണമെങ്കിൽ കോൺഗ്രസ് നിലനിന്നേ പറ്റു എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

V.D. സതിശന്റെ വാർത്താ സമ്മേളനം കണ്ടു. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ്… കൊഴിഞ്ഞ് പോക്കിന് തടയിടാൻ പറ്റുന്ന നിലപാടുകൾ ഉണ്ട്… പ്രതീക്ഷയുള്ള നേതാവാണ്… സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസ്സ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ്? ജനങ്ങൾ അറിയാത്ത കോട്ടക്കുള്ളിൽ നടക്കുന്ന രാജാക്കൻമാരുടെ കിട മത്സരത്തേക്കാൾ ജനങ്ങൾക്കിടയിൽ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തിൽ ഇടമുണ്ട്. രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദൽ ഉണ്ടാവണെമെങ്കിൽ കോൺഗ്രസ്സ് നിലനിന്നേ പറ്റു…

 

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.98%2Fposts%2F1048440755696273&show_text=true&width=500

Comments (0)
Add Comment