‘കത്തികൾക്കും കഠാരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കൊവിഡിനെതിരെയുള്ള പോരാട്ടം’ ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി നടന്‍ ഹരീഷ് പേരടി

Jaihind Webdesk
Wednesday, August 25, 2021

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. തമിഴ്നാട്ടിൽ തിയറ്ററുകൾ തുറക്കാനൊരുങ്ങുന്ന വാർത്ത പങ്കുവച്ചായിരുന്നു താരത്തിന്‍റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക…സ്വയം തിരുത്തുക…ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വർഷമായി …ആത്മകഥകളിലെ ധീരൻമാരെ ഇനി നിങ്ങൾ കഥകൾ കണ്ണാടിയിൽ നോക്കി പറയുക…സ്വയം ആസ്വദിക്കുക…സന്തോഷിക്കുക …എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ…പക്ഷെ കുടുംബം പോറ്റണം…അതിനുള്ള അവകാശമുണ്ട്…ഇങ്ങിനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്…ഇന്നത്തെ TPR-18.04%…ലാൽ സലാം💪💪💪❤️❤️❤️

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.98%2Fposts%2F1045171466023202&show_text=true&width=500