ലോക്സഭാ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ച് മൂന്നാം നാൾ, മോദിയുടെ തട്ടകത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി യോഗം. അഹമ്മദാബാദിൽ ഇന്നു ചേരുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. യോഗത്തിൽ പട്ടേൽ സമര നേതാവ് ഹാർദിക്പട്ടേൽ കോൺഗ്രസ് അംഗത്വംസ്വീകരിക്കും.
ട്വിറ്ററിലൂടെയായിരുന്നു ഹാർദിക് പട്ടേൽ കോൺഗ്രസിലേക്ക് ചേരുന്ന വിവരം അറിയിച്ചിരുന്നത്. സമൂഹത്തേയും രാജ്യത്തേയയും സേവിക്കാൻ, എന്റെ നിശ്ചയദാർഢ്യങ്ങൾക്ക് രൂപം നൽകാൻ ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നായിരുന്നു ഹാർദിക്കിന്റെ ട്വീറ്റ്.
To give shape to my intentions to serve society & country, I have decided to join Indian National Congress on 12th March in presence of Shri Rahul Gandhi & other senior leaders.
— Hardik Patel (@HardikPatel_) March 10, 2019
ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അദ്ധക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഹാർദിക് പട്ടേൽ കോൺഗ്രസ് അംഗത്ത്വം സ്വീകരിക്കും. 1961നുശേഷം ആദ്യമായി ഗുജറാത്തിൽ ചേരുന്ന കോൺഗ്രസ് പ്രവത്തകസമിതി യോഗത്തിൽ കോൺഗ്രസ്അധ്യക്ഷൻ രാഹുൽഗാന്ധിയെക്കൂടാതെ, മുൻ അധ്യക്ഷ സോണിയഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് തുടങ്ങി അറുപത് നേതാക്കളാണ് സംബന്ധിക്കും.