കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റില്‍ തട്ടി പതിനെട്ടുകാരന്‍റെ കൈ അറ്റുപോയി

വയനാട്: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുതി തൂണില്‍ തട്ടി പതിനെട്ടുകാരന്‍റെ കൈ അറ്റുപോയി. വയനാട് അ‍ഞ്ചാംമൈലിൽ ആനപ്പാറകുന്നത്തൊടി അസൈനാറുടെ മകൻ അസ്‌ലമിന്‍റെ കൈയാണ് അറ്റത്. ഇന്ന് രാവിലെ ചുള്ളിയോട് നിന്ന് ബത്തേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഇടതുകൈമുട്ടിന് താഴെ വെച്ച് അറ്റുപോയ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 

*പ്രതീകാത്മക ചിത്രം
Comments (0)
Add Comment