രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യോമാക്രമണം; ഹമാസിന്റെ രണ്ട് ഉന്നതരെ വധിച്ചു

Jaihind Webdesk
Saturday, October 14, 2023


ഇസ്രയേലിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടര്‍ അലി ഖാദിയെ വധിച്ചതായി ഇസ്രയേല്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ പറയുന്നത്. മറ്റൊരു ഹമാസ് ഉന്നതന്‍ മിലിട്ടറി കമാന്‍ഡര്‍ അബു മുറാദിനെയും വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ അറിയിച്ചു.

ഗാസ നഗരത്തിലെ വ്യോമാക്രമണത്തില്‍ ആണ് ഹമാസിന്റെ ഉന്നതര്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ നേതൃനിരയെ വകവരുത്തുമെന്ന് ഇസ്രയേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ ഹമാസിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് അബു മുറാദെന്ന് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.