ന്യൂസിലൻഡിൽ മുസ്ലിം പള്ളികളില്‍ വെടിവെയ്പ്പ് ; 40 മരണം; 20ലേറെ പേര്‍ക്ക് പരിക്ക്

ന്യൂസിലൻഡിൽ മുസ്ലിം പള്ളികളിൽ വെടിവെയ്പ്പ്. 40 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.   ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ പള്ളിയ്ക്ക് സമീപത്തുള്ള മൈതാനത്ത് ഉണ്ടായിരുന്നപ്പോഴാണ് അക്രമണം. വെടിവെയ്പ്പിൽ 20ലേറെ പേര്‍ക്ക്  പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.

ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവയ്പ്പുണ്ടായത്.  നൂറിലേറെ തവണ അക്രമികൾ വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. 10 -15 മിനിറ്റോളം നീണ്ടു നിന്ന വെടിവയ്പില്‍ നിന്നും ബംഗ്ലാദേശ് താരങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ന്യൂസിലൻഡ് പര്യടനത്തിലുള്ള ബംഗ്ലാദേശ് താരങ്ങൾ ടീം ബസിലേക്ക് തിരിച്ച് പോവുകയായിരുന്നു.

ടീം നിലവിൽ ഡ്രെസിങ്ങ് റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതൽ ന്യൂസിലൻഡിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമുള്ളത്. പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം നാളെ ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പിനെത്തുടർന്ന് ടീം കുടുങ്ങിക്കിടക്കുന്നത്.
ക്രൈസ്റ്റ്ചർച്ചിലെ ഓവലിലാണ് അവസാന മത്സരം നടക്കേണ്ടത്. ടീമംഗങ്ങൾ സുരക്ഷിതരാണെന്ന് തമീം ഇഖ്ബാൽ ട്വീറ്റ് ചെയ്തു. ഔദ്യോഗിക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും പത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ന്യൂസിലൻഡ് മാധ്യമങ്ങൾ റിപ്പോർട്ട് ടെയ്യുന്നത്.

Comments (0)
Add Comment