യുഎഇ കോൺസുലേറ്റ് അറ്റാഷേയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി

Jaihind News Bureau
Friday, July 17, 2020

സ്വർണ്ണക്കടത്ത് കേസിൽ രാജ്യം വിട്ട യുഎഇ കോൺസുലേറ്റ് അറ്റാഷേയുടെ ഗൺമാൻ ജയഘോഷിനെ കാണാനില്ലെന്ന് പരാതി. ഇതുസംബന്ധിച്ച് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. ജൂലൈ 3, 4, 5 തീയതികളിൽ സ്വപ്‌ന പല തവണ ജയഘോഷിനെ വിളിച്ചിരുന്നു.

അറ്റാഷെ മടങ്ങി പോയിട്ടും ഗൺമാൻ തോക്ക് തിരികെ എആർ ക്യാംപിൽ നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസ് സംഘം ഗൺമാന്‍റെ വീട്ടിൽ എത്തി തോക്ക് തിരികെ വാങ്ങിയിരുന്നു.