പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാപ്പില്ല; കാവല്‍ക്കാരന്‍ കള്ളനെന്ന് പറഞ്ഞ് ഗുജറാത്ത് ജനത; ആവേശമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

രാജ്യത്തെ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാപ്പ് നൽകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ത്രീകൾ നേരിടുന്ന അതിക്രമവും നോട്ട് നിരോധനവും തെരഞ്ഞെടുപ്പിൽ ചർച്ചയാവുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിൽ  നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ചത്. രാജ്യത്തെ കർഷകരുടെ കണ്ണീര് കാണാത്ത മോദിക്ക് മാപ്പ് നൽകാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാൽ രണ്ടുദിവസത്തിനുള്ളിൽ ഗുജറാത്തിലെ കാർഷിക കടങ്ങൾ എഴുത്തി തള്ളുമെന്നും രാഹുൽ ഉറപ്പ് നൽകി.

പ്രസംഗത്തിൽ മാത്രമാണ് മോദിയുടെ രാജ്യസ്‌നേഹമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കാവൽക്കാൻ കള്ളനെന്ന് പറഞ്ഞപ്പോള്‍ ഗുജറാത്ത് ജനത അത് ഏറ്റുചൊല്ലി. വ്യോമസേനയുടെ 30,000 കോടി രൂപ അനിൽ അംബാനിക്ക് നൽകിയ മോദി, പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ മറുപടിയെ പ്രശംസിക്കാൻ പോലും യോഗ്യനല്ലെന്നും കൂട്ടിച്ചേർത്തു.

നോട്ട് നിരോധനത്തിന് പുറമേ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനതയുടെ അഭിമാനവും സ്വാതന്ത്രവും കോൺഗ്രസ് സംരക്ഷിക്കുമെന്നും പ്രിയങ്ക പറഞ്ഞു. വൻ ജനപങ്കാളിത്തമായിരുന്നു അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ കാണാനായത്.

rahul gandhiloksabha pollspriyanka gandhi
Comments (0)
Add Comment