മോദി കനത്ത തിരിച്ചടി നല്‍കി ട്വിറ്ററിന്‍റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സൈബര്‍ ലോകത്ത് നിന്നും കനത്ത തിരിച്ചടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററാണ് ഇത്തവണ മോദിയ്ക്ക് ‘പണി’ നല്‍കിയത്. വ്യാജവാര്‍ത്തകളും സന്ദേശങ്ങളും തടയുന്നതിന്‍റെ ഭാഗമായി ട്വിറ്റര്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍’ ഒറ്റയടിയ്ക്ക് മോദിയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം ഫോളോവേഴ്സിനെ. ട്വിറ്ററിന്‍റെ അപ്രതീക്ഷിത നീക്കത്തിന്‍റെ ആഘാതത്തില്‍ നിന്നും മോദി ക്യാമ്പ് മുക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018 ല്‍ തന്നെ ട്വിറ്റര്‍ ഈ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ പണിപ്പുരയിലാണ്. ഒട്ടേറെ വ്യാജ അക്കൗണ്ടുകളും അതുവഴി പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാര്‍ത്തകളും ട്വിറ്ററിന്‍റെ സ്വീകാര്യതയെ തന്നെ ബാധിക്കുമെന്ന് കണ്ടതോടെയാണ് അവയെ കണ്ടെത്തി കുടുക്കിടാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്. മെയ്-ജൂണ്‍ മാസങ്ങളിലായി നടത്തിയ പരിശോധനകള്‍ക്കും ഉറപ്പിക്കലുകള്‍ക്കും ഒടുവില്‍ ഏഴ് കോടിയോളം അക്കൗണ്ടുകളാണ് ട്വിറ്റര്‍ റദ്ദാക്കിയത്. ഇവയെ കൂടാതെ കോടികണക്കിന് ബോട്ട് അക്കൗണ്ടുകള്‍ എന്ന് അറിയപ്പെടുന്ന ഓട്ടമേറ്റഡ് അക്കൗഡുകളും ട്വിറ്റര്‍ കണ്ടെത്തിയിരുന്നു.

ട്വിറ്ററിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന വ്യക്തികളില്‍ മൂന്നാം സ്ഥാനമാണ് നരേന്ദ്ര മോദിക്ക്.എന്നാല്‍ മോദിയുടെ 4.3 കോടി ഫോളോവര്‍ന്മാരില്‍ 23 ശതമാനവും വ്യാജന്മാരാണെന്ന് ട്വിറ്റര്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചത്.

ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Comments (0)
Add Comment