ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി : വൈദ്യുതി ചാർജ് വർധിപ്പിക്കുമെന്ന് കെഎസ്ഇബി : പൊറുതി മുട്ടിയെന്ന് ജനം

സംസ്ഥാനത്തെ ബസ് ചാർജും വൈദ്യുതി ചാർജും വർദ്ധിപ്പിക്കാന്‍ നീക്കവുമായി സർക്കാർ . ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും നിരക്ക് വർധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.

ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. ബസ് ചാർജ് വർധന ഉണ്ടാകുംവിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം മെയ് മുതൽ പുതിയ വൈദ്യുതി ചാർജ് നിലവിൽ വന്നേക്കും. ഇതിന് മുന്നോടിയായി കെഎസ്ഇബി പത്രപരസ്യം നൽകി.  അടുത്തത്  കോഴിക്കോട്, കൊച്ചി,  പാലക്കാട്, തിരുവനന്തപുരം എന്നീ നാല് കേന്ദ്രങ്ങളിൽ നേരിട്ട് പൊതുഅഭിപ്രായം തേടിയ ശേഷം  റെഗുലേറ്ററി കമ്മീഷന്‍റെ തീരുമാനവും ഒരുമിച്ച് പരിഗണിച്ചതിന് ശേഷമായിരിക്കും താരിഫ് എത്ര വർധിപ്പിക്കണമെന്ന് തീരുമാനിക്കുക.

ഉയർന്ന ഇന്ധനവിലയ്ക്ക് പുറമേ ബസ് ചാർജും വൈദ്യുതി ചാർജും വർദ്ധിപ്പിക്കുന്നത് ജനജീവിതം ദുസ്സഹമാക്കും.

 

Comments (0)
Add Comment