പ്രതിപക്ഷ പ്രതിഷേധം : നടി ആക്രമിക്കപെട്ട കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാർ

Jaihind Webdesk
Wednesday, May 25, 2022

Dileep-Actor

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ  പശ്ചാത്തലത്തിൽ നടി ആക്രമിക്കപെട്ട കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. പ്രതിയെ സംരക്ഷിക്കുന്ന സർക്കാരിന്‍റെ നിലപാടിനെതിരെ കോൺഗ്രസും നടിയും സിനിമാ പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് ഭരണ സ്വാധീനത്തിൽ അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ഹൈക്കോടതി അറിയിച്ചതിന്റെ പേരിൽ മന്ത്രിമാരും സിപിഎം നേതാക്കളും അതിജീവിതയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയുന്നത് തുടരുകയാണ്.