മന്ത്രി മണിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ കേസെടുക്കണം: ഡീൻ കുര്യാക്കോസ്

Jaihind Webdesk
Wednesday, December 19, 2018

Dean-Kuriakose-YC_President

സനൽകുമാറിന്റെ കുടുംബത്തോട് മാടമ്പിത്തരം കാണിച്ച മന്ത്രി എം.എം. മണിയെ സര്‍ക്കാര്‍ നിലക്കുനിർത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. സർക്കാരിന്റെ ഭാഗത്തു നിന്നും അനുഭാവപൂർണ്ണം ജോലി നൽകുന്ന റൂൾ 39 നിയമവിരുദ്ധമായി ഉപയോഗിച്ച് മന്ത്രി എ.കെ ബാലന്റെ എ.പി.എസ് ആയിരുന്ന മണിഭൂഷനെ കിർത്താഡ്സിൽ അസി. റിസർച്ചറായി നിയമിച്ചത് ഈ അടുത്ത നാളിലാണ്. അടിയന്തിര സാഹചര്യം പരിഗണിച്ച് സർവീസിൽ ജോലിയും, ധന സഹായവും നൽകേണ്ട സർക്കാർ അതു നിഷേധിച്ചപ്പോൾ, 2 കുട്ടികളുമായി സമരം ചെയ്യുന്ന വീട്ടമ്മയായ സനൽ കുമാറിന്റെ ഭാര്യയ്ക്കെതിരെ പുലയാട്ടു നടത്തിയ മന്ത്രി മണിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ കേസെടുക്കണം -ഡീന്‍ കൂര്യാക്കോസ് ആവശ്യപ്പെട്ടു.