പെരിയ ഇരട്ട കൊലക്കേസ് : സിബിഐയെ ഒഴിവാക്കാന്‍ സർക്കാർ ചിലവാക്കിയത് 25 ലക്ഷം ; കൊലപാതകികളെ രക്ഷിക്കാന്‍ ഒന്നരക്കോടി ഖജനാവില്‍ നിന്നെടുത്തു

Jaihind Webdesk
Friday, April 29, 2022

കാസർഗോഡ് : പെരിയ ഇരട്ട കൊലക്കേസ് സിബിഐക്ക് വിടുന്നതിനെതിരെ സംസ്ഥാന സർക്കാരിന് വേണ്ടി വാദിച്ച അഭിഭാഷകർക്ക് 24.5 ലക്ഷം രൂപ അനുവദിച്ചത് വിവാദമായി. സംസ്ഥാന ത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറേണ്ടെന്ന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് സർക്കാർ കൊലപാതകികളെ രക്ഷപ്പെടുത്താനായി ഒന്നര കോടിയോളം രൂപയാണ് ഇതിനകം ചെലവഴിച്ചത്.

പ്രതികൾക്കു വേണ്ടി കോടികൾ ചിലവിട്ടിട്ടും 19 പ്രതികൾ ജയിലിലാണ്. ഇതിൽ 11 പേർ മൂന്നര വർഷത്തോളമായി കണ്ണൂർ സെൻട്രൽ ജയിലിലാണ്. ഒന്നാം പ്രതി പീതാംബരൻ, സജി വർഗീസ് ജിജിൻ ശ്രീ രാഗ്, അശ്വിൻ, സുരേഷ്, രജ്ഞിത് ‘മുരളി പ്രദീപ് കുട്ടൻ, മണി ആലക്കോട്, സുഭീഷ് എന്നിവരാണ് മൂന്നര വർഷത്തോളമായി ജയിലിലുള്ളത്. 2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോൺ ഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എ എൽ എ യുമായ കെ വി കുഞ്ഞിരാമൻ’ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറകെ മണികണ്ഠൻ.എ. ബാലകൃഷ്ണൻ എന്നിവർ കേസിൽ പ്രതികളാണ് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു’.

അഞ്ച് മാസം മുൻപ് കേസിൽ സിബിഐ അറസ്റ്റ് ചെയ്തസുരേന്ദ്രൻ തന്ന വിഷ്ണു സുര! ശാസ്ത മധു. റെജി വർഗീസ് രാജു ഹരിപ്രസാദ് എന്നിവർ എറണാകുളം കാക്കനാട് ജയിലിലിലാണ്. പ്രതികളെയും ഒത്താശ ചെയ്ത നേതാക്കളെയും സംരക്ഷിക്കാൻ പൊതു ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ചിട്ടും പ്രതികൾ ജയിലിൽ തന്നെ കഴിയുന്നത് ഇവരുടെ കുടുംബങ്ങളിൽ കടുത്ത നിരാശയും .പാർട്ടി നേതൃത്വത്തോട് എതിർപ്പിനും കാരണമായിട്ടുണ്ട്. കേസിൻ്റെ വിചാരണ കസ്റ്റഡിയിൽ തന്നെ നടക്കണമെന്ന് കോടതി നിർദ്ദേശിച്ചതോടെ ചില പ്രതികൾ ജാമ്യാപേക്ഷ സ്വന്തം നിലയിൽ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.