തൊഴിലുറപ്പ് തൊഴിലാളികൾക്ക് 5000 രൂപ വീതം അനുവദിക്കണം : വിഡി സതീശൻ

Jaihind Webdesk
Tuesday, August 3, 2021

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾക്ക് നിയമാനുസൃതമായ 100 ദിവസത്തേയും പട്ടികവർഗ്ഗ വിഭാഗം തൊഴിലാളികൾക്ക് 200 ദിവസത്തേയും തൊഴിൽ നൽകണമെന്നും ഓണക്കാലത്ത് രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 5000 രൂപ വീതം സർക്കാർ ഗ്രാൻറായി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

കർഷകത്തൊഴിലാളികളുടെ  വേതനം തൊഴിലുറപ്പു തൊഴിലാളികൾക്കും നൽകണമെന്നും ഇ.എസ്സ്.ഐ.പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ കേരള വ്യാപകമായി നടത്തിയ സമരത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം സെക്രട്ടേറിയേറ്റ് നടയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.