കൊവിഡ് പ്രതിസന്ധി: അസംഘടിത മേഖലയെ സംരക്ഷിക്കാന്‍ സർക്കാർ അടിയന്തരമായി ഇടപെടണം: മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind News Bureau
Tuesday, May 12, 2020

 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന അസംഘടിത മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രളയഘട്ടത്തിൽ വാഗ്ദാനം ചെയ്ത സഹായം പോലും സർക്കാർ നൽകിയില്ല. കാർഷിക കടം അടിയന്തരമായി എഴുതിതള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ കുത്തിയിരിപ്പ് സമരത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സമരം സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍ നടക്കുന്ന കുത്തിയിരിപ്പ് സമരത്തില്‍ കെ.പി.സി.സി-ഡി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ പങ്കെടുക്കും.