പിപിഇ കിറ്റെന്ന ആവശ്യം സർക്കാരിന് മുഖം രക്ഷിക്കാനുള്ള നടപടി; തീരുമാനം മാറ്റുന്നു എന്ന് പറയാൻ സർക്കാറിന് ജാള്യത : രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Wednesday, June 24, 2020

പ്രവാസി വിഷയത്തിൽ തീരുമാനം മാറ്റുന്നു എന്ന് പറയാൻ സർക്കാറിന് ജാള്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടിയാലോചനകൾ ഇല്ലാതെ തീരുമാനങ്ങൾ എടുത്തതിന്‍റെ ഭവിഷ്യത്താണ് കാണുന്നതെന്നും മന്ത്രിസഭാ യോഗ തീരുമാനത്തിൽ സ്വാഗതം ചെയ്യാനായി ഒന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖം രക്ഷിക്കാൻ വേണ്ടിയാണ് പിപിഇ കിറ്റുകൾ എന്ന നിലപാടിലേക്ക് സർക്കാർ എത്തിയതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു