ആറ് ദിവസത്തെ ശമ്പളം 5 മാസം പിടിക്കും; പുതിയ സാലറി ചലഞ്ചുമായി സര്‍ക്കാര്‍, എതിര്‍ത്ത് പ്രതിപക്ഷ സംഘടനകള്‍

Jaihind News Bureau
Wednesday, April 22, 2020

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും ആറ് ദിവസത്തെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രളയകാലത്ത് നടപ്പിലാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോള്‍ പിടിച്ച തുക തിരികെ നല്‍കുമെന്നും നിര്‍ദേശമുണ്ട്.

അതേസമയം പുതിയ സാലറി ചലഞ്ചിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ സംഘടനകള്‍ വിലയിരുത്തുന്നു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ അസോസിയേഷന്‍ പറഞ്ഞു.