കെഎസ്ആർടിസിക്കുള്ള സാമ്പത്തിക സഹായം ധനവകുപ്പ് വെട്ടിക്കുറച്ചു : ആനവണ്ടിയെ തകർക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം മൂർച്ഛിക്കുന്നു

Jaihind Webdesk
Thursday, March 17, 2022

കെഎസ്ആർടിസി ക്ക് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം സർക്കാർ വെട്ടിക്കുറക്കുന്നു. പ്രതിമാസം 50 കോടി രൂപ നല്‍കിയിരുന്നത് ഇനി 30 കോടി രൂപയാക്കും. കെഎസ്ആർടിസി യെ സില്‍വർ ലൈന്‍ പദ്ധതിക്ക് വേണ്ടി മനപ്പൂർവ്വം നശിപ്പിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം  ഇതോടെ ശക്തിപെടുകയാണ്.

ഡീസൽ വില എണ്ണക്കമ്പനികൾ കുത്തനെ കൂട്ടിയതിന് പിന്നാലെ കെ എസ് ആർ ടി സിക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി ധനവകുപ്പ്. ഇന്ധനവിലയും ശമ്പള പരിഷ്‌കരണത്തിന്റെ ബാദ്ധ്യതയും വായ്പകളുടെ തിരിച്ചടവുമൊക്കെയുള്ള സാഹചര്യത്തിൽ സാമ്പത്തിക സഹായം കൂടെ വെട്ടിച്ചുരുക്കുന്നത് കെഎസ്ആർടിസിക്ക് ഇരട്ടിപ്രഹരമാണ്.