എകെ ആന്‍റണിയുടെ സുരക്ഷ പിന്‍വലിച്ച് സംസ്ഥാന സർക്കാർ ; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം

Jaihind Webdesk
Tuesday, May 4, 2021

മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ ഗൺമാനെ നീക്കി സംസ്ഥാന സർക്കാർ ഉത്തരവ്. നേരത്തെ കേന്ദ്ര സർക്കാരും ആൻറണിയക്ക് ഉള്ള സുരക്ഷ പിൻവലിച്ചിരുന്നു.
മോദി സർക്കാരിന്‍റെ ചുവട് പിടിച്ചാണ് പിണറായി വിജയൻ സർക്കാർ എ കെ ആന്‍റണിക്ക് നൽകിയിരുന്ന സുരക്ഷ പിൻവലിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ മാർച്ച് 21 ന് പുറത്തിറങ്ങി. ആന്‍റണിക്ക് കേരളത്തിൽ മാത്രം സുരക്ഷ നൽകാൻ കഴിയു എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. കേരളത്തിന് പുറത്ത് സുരക്ഷ നൽകാൻ കഴിയില്ല എന്നും ഉത്തരവിൽ പറയുന്നു. 2017 ജൂലൈയിൽ മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എന്ന് നിലയിൽ ഉള്ള ആന്റണിയുടെ സുരക്ഷ കേന്ദ്ര സർക്കാർ വെട്ടി കുറച്ചിരുന്നു. വൈ പ്ലസ് വിഭാഗത്തിൽ നിന്നും വൈ വിഭാഗത്തിലേക്കാണ് ആന്‍റണിയുടെ സുരക്ഷ മാറ്റിയത്.സി.ഐ.എസ്.എഫ് നായിരുന്നു ചുമതല.

മുൻ മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിന് പുറത്തും ആന്‍ണിക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. ഇതിൽ നിന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഒഴിഞ്ഞു മാറുന്നത്. സർക്കാരിന്‍റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണന്നാണ് ആരോപണം. സോണിയ ഗാന്ധി രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷ പിൻവലിച്ച മോദി സർക്കാരിന്റെ അതേ സമീപനമാണ് ആന്‍റണിയടെ സുരക്ഷയുടെ കാര്യത്തിൽ പിണറായി സർക്കാരും സ്വീകരിച്ചിരിക്കുന്നത്, തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളുമായി എ കെ ആന്‍റണി രംഗത്തെത്തിയിരുന്നു.സംസ്ഥാനത്ത് എൽഡിഎഫിന്‍റണി തുടർഭരണമുണ്ടായാൽ സർവ്വനാശമെന്ന് തെരഞ്ഞടുപ്പ് വേളയിൽ എ.കെ ആൻറണി തുറന്ന് വിമർശിച്ചിരുന്നു.

സർക്കാരിന്റെ വീഴ്ചകളെ എണ്ണിയെണ്ണി പറഞ്ഞ അദദേഹം ഇടതിന് തുടർ ഭരണം ഉണ്ടായാൽ അക്രമവും അഴിമതിയും സ്വജനപക്ഷപാതവും തേർവാഴ്ചയും ആയിരിക്കും എന്ന മുന്നറിയിപ്പാണ് നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി സ്വീകരിച്ച സൗമ്യഭാഷയും ഭാവവുംകണ്ട് ആരും വഞ്ചിതരാകരുത്. അക്കരെ കടക്കാനുള്ള അടവ് മാത്രമാണ് അത് എന്നും ആൻറണി ചുണ്ടിക്കാട്ടിയിരുന്നു