മന്ത്രിമാർക്ക് ടവ്വല്‍ വാങ്ങാന്‍ 75,000; സർക്കാരിന്‍റെ ‘ചെലവ് ചുരുക്കല്‍’ പ്രഹസനം മാത്രം

Jaihind News Bureau
Saturday, April 25, 2020

തിരുവനന്തപുരം:  കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്ത് തുടരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും ഉപയോഗത്തിനാവശ്യമായ ടര്‍ക്കി ടവ്വലുകളും ഹാന്‍ഡ് ടൗവ്വലുകളും വാങ്ങുന്നതിനായി 75,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.  ഇവ നൂറെണ്ണം വീതം കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനില്‍ നിന്നും വാങ്ങുന്നതിനാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

 

ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ  ഓഫീസ് മോടിപിടിപ്പിക്കുന്നതിന്‍റെ ഭാഗമായി 2,89000 രൂപ നേരത്തെ അനുവദിച്ചതും വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസ് ലോഞ്ചില്‍ 72 ഇഞ്ച് എല്‍ഇഡി ടി.വിയും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്.

നേരത്തെ സെക്രട്ടേറിയേറ്റിലെ കൊവിഡ് കൊവിഡ് വാര്‍റൂമിലെ വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ക്ക് ഭക്ഷണത്തിനായി ഒരു ലക്ഷം രൂപ അനുവദിച്ചതും വിവാദമായിരുന്നു. ഇങ്ങനെ തുടര്‍ച്ചയായി അനാവശ്യ ധൂര്‍ത്തുകളും ആഡംബരവും കൊവിഡ് കാലത്തും സര്‍ക്കാര്‍ തുടരുകയാണ്. സാലറി ചലഞ്ച് ഉള്‍പ്പെടെ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും മറുവശത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ധൂര്‍ത്ത് തുടരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

teevandi enkile ennodu para