ശബരിമലയിൽ സർക്കാർ ഒരു മുന്നൊരുക്കവും നടത്തിയില്ല : രമേശ് ചെന്നിത്തല

Jaihind Webdesk
Friday, November 16, 2018

RameshChennithala-Press14

ശബരിമലയിൽ സർക്കാർ ഒരു മുന്നൊരുക്കവും നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീ പ്രവേശനത്തിന് ആവേശം കാണിക്കുന്ന സർക്കാർ ഭക്തർക്കും സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് വീണ്ടുവിചാരം ഉണ്ടായതുകൊണ്ടാണ് ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം ആവശ്യപ്പെട്ട് ഹർജി ദേവസ്വം ബോർഡ് പരിഗണയിൽ എടുത്തതെന്ന് രമേശ് ചെന്നിതല തിരുവനന്തപുരത്ത് പറഞ്ഞു. മണ്ഡലം മകരവിളക്ക് കാലത്ത് ശബരിമലയിൽ മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല. സന്നിധാനത്ത് ഭക്തരുടെ നെയ്യഭിക്ഷേകം മുടക്കുന്ന സർക്കാർ തീരുമാനം ശരിയല്ല. വർഷമായി തൃപ്തി ദേശായിയുമായി കോൺഗ്രസ്സിന് ഒരു ബന്ധമില്ലെന്നും. ഏതെങ്കിലും കാലത്ത് കോൺഗ്രസിനായി മൽസരിച്ചെന്ന് കരുതി ഇപ്പോൾ കോൺഗ്രസ്സിന് തൃപ്തി ദേശായിയുടെ കാര്യത്തിൽ ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.