ടിപി പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നടത്തിയത് രഹസ്യനീക്കം; സഭയില്‍ ചർച്ച ചെയ്യാന്‍ സർക്കാരിന് ഭയമെന്ന് പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ സിപിഎം ക്രിമിനലുകൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള രഹസ്യ നീക്കമാണ് സർക്കാർ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ്. നിയമസഭയിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സർക്കാരിന് ഭയമാണ്. സിപിഎം ക്രിമിനലുകൾക്ക് ആരെ വേണമെങ്കിലും കൊല്ലാമെന്നും സംരക്ഷിക്കാൻ ഒരു സർക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അധികാരം ഉപയോഗിച്ച് എന്തും ചെയ്യുമെന്ന സമീപനം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സ്പീക്കറല്ല, സർക്കാരാണ് മറുപടി പറയേണ്ടതെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. നിയമസഭ മീഡിയാ റൂമില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Comments (0)
Add Comment