ഉന്നത നിയമനത്തിന് ഒത്തുകളിയെന്ന് ആരോപണം; സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിക്ക് നിയമന നീക്കം

Jaihind News Bureau
Friday, August 16, 2019

സര്‍ക്കാരിനെതിരെ വീണ്ടും നിയമന വിവാദം.  ഉന്നത നിയമനത്തിന് ഒത്തുകളിയെന്നതാണ് ഇക്കുറി നേരിടുന്ന ആരോപണം.  അഴിമതി ആരോപണ വിധേയനും സിബിഐ അന്വേഷണം നേരിടുന്ന വ്യക്തി ഉന്നത പദവി നൽകാൻ നീക്കം.

കശുവണ്ടി കോർപ്പറേഷൻ മുൻ എംഡിയായ ഡോ. കെ.എ. രതീഷിനെ കൺസ്യൂമർ ഫെഡ് എം.ഡിയായി നിയമിക്കാൻ സർക്കാർ വിജിലൻസിന്‍റെ അനുമതി തേടി.

കൺസ്യൂമർ ഫെഡ് എം.ഡിയാകാന്‍ അപേക്ഷ നല്‍കിയ 14 പേരില്‍ അഞ്ച് പേരെ അഭിമുഖത്തിന് തെരെഞ്ഞെടുപ്പിരുന്നു.  ഈ അഞ്ചു പേരില്‍ ഒരാളായി ഡോ. രതീഷും  അഭിമുഖത്തില്‍ പങ്കെടുത്തു.  അഭിമുഖത്തിൽ രതീഷ് ഒന്നാമനായെന്നും അതിനാല്‍ നിയമനത്തിനായി വിജിലന്‍സിന്‍റെ അനുമതി തേടിയെന്നുമാണ് റിപ്പോര്‍ട്ട്.  വിജിലൻസിന്‍റെ ക്ലിയറൻസ് ലഭിച്ചാൽ നിയമനം നൽകുന്നതാണ് അടുത്ത നടപടി.

കശുവണ്ടി വികസന കോര്‍പ്പറേഷൻ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. വിജിലന്‍സ് ഇക്കാര്യത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐ കേസെടുത്തത്.