വിസിമാരില്‍ നിന്ന് സർവകലാശാലാ ഫണ്ട് തിരിച്ചടപ്പിക്കാനുള്ള ഗവർണറുടെ നീക്കം സ്വാഗതാർഹം: മുഹമ്മദ് ഷമ്മാസ്

 

കണ്ണൂർ: ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ പി. മുഹമ്മദ്‌ ഷമ്മാസ്. ചാൻസിലർക്കെതിരെ കേസ് നടത്താനുപയോഗിച്ച സർവകലാശാല ഫണ്ട് തിരിച്ചടപ്പിക്കാനുള്ള ഗവർണറുടെ തീരുമാനം സ്വാഗതാർഹമെന്ന് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചു.

വിദ്യാർത്ഥികളുടെ ഫണ്ട് ദുരുപയോഗം ചെയ്ത വിവിധ സർവകലാശാല വിസിമാർക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. വിസിമാർക്ക് പിന്തുണ നൽകിയ സർക്കാരും കൊള്ളയ്ക്ക് കൂട്ടുനിന്നു. ചാൻസിലർക്കെതിരെ കേസ് നടത്താനുള്ള ഫണ്ടിംഗ് ഏജൻസിയായി സർക്കാർ സർവകലാശാലകളെ മാറ്റിയെന്നും മുഹമ്മദ് ഷമ്മാസ് കുറ്റപ്പെടുത്തി.

Comments (0)
Add Comment