പിറന്നാള്‍ നിറവില്‍ രമേശ് ചെന്നിത്തല ; നേരിട്ടെത്തി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

Jaihind Webdesk
Tuesday, May 25, 2021

തിരുവനന്തപുരം : പിറന്നാള്‍ നിറവില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. രമേശ് ചെന്നിത്തലയ്ക്ക് ഉപഹാരം നല്‍കിയ ഗവര്‍ണര്‍ ഒപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടു. അല്‍പസമയം രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആശംസകള്‍ അറിയിക്കാന്‍ നേരിട്ടെത്തിയ ഗവര്‍ണര്‍ക്ക് രമേശ് ചെന്നിത്തല നന്ദി അറിയിച്ചു.