സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

webdesk
Thursday, January 3, 2019

P-Sadasivam

കേരളത്തിലെ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് തേടി. ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയത്.

ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളമുണ്ടായ ബി.ജെ.പി-സി.പി.എം അക്രമസംഭവങ്ങളിലും സ്വകാര്യ പൊതുമുതലുകള്‍ നശിപ്പിച്ചതിലും സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് മുഖ്യമന്ത്രി റിപ്പോര്‍ട്ട് നല്‍കണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നത് ചൂണ്ടിക്കാട്ടി ഗവര്‍ണറെ ആശങ്ക അറിയിച്ചിരുന്നു.

സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.[yop_poll id=2]