സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടഞ്ഞ് ഗവർണർ; പൗരത്വഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങളോട് വിയോജിപ്പെന്ന് ആരിഫ് മുഹമ്മദ് ഖാൻ. കോടതിയുടെ പരിഗണനയിലുളള വിഷയം സഭയിൽ പരാമർശിക്കുന്നത് ഉചിതമല്ല; സർക്കാരിനോട് ഗവർണർ വിശദീകരണം തേടി

സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടഞ്ഞ് ഗവർണർ. പൗരത്വഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങളോട് വിയോജിപ്പെന്ന് ആരിഫ് മുഹമ്മദ് ഖാൻ. കോടതിക്ക് മുമ്പിലുള്ള വിഷയം സഭയിൽ പരാമർശിക്കുന്നത് ഉചിതമല്ല. പരാമർശം മാറ്റിയില്ലെങ്കിൽ എന്തുവേണമെന്ന കാര്യത്തിൽ നിയമവശം പരിശോധിക്കുന്നു. അതേ സമയം ഗവർണർ സർക്കാരിനോട് വിശദീകറണം തേടി.അതേ സമയം സർക്കാരിനെ തിരുത്താനും ഉപദേശിക്കാനുമുള്ള അധികാരം തനിക്കുണ്ടെന്ന് ഗവർണർ അരിഫ് മുഹമ്മദ് ഖാൻ. തന്നെ നിയമിച്ചത് രാഷ്ട്ര പതിയാണ്. പരാതികൾ ഉചിതമായ ഫോറത്തിൽ പറയണം. സംസ്ഥാനവും കേന്ദ്രവും തമ്മിലുളള ബന്ധം മോശമെന്ന് തോന്നിയാൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

ariff mohammad khanGovernor of Kerala
Comments (0)
Add Comment