ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവെന്ന് ഗവർണർ; ജനശ്രീ മിഷന്‍റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

 

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനശ്രീ മിഷൻ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും
നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ഉമ്മൻ ചാണ്ടിയെ വാനോളം പുകഴ്ത്തിയ മുഖ്യമന്ത്രി  പിണറായി വിജയന്‍, പണ്ട് അദ്ദേഹത്തെ വേട്ടയാടിയതിൽ ഒരു ഖേദം കൂടി പ്രകടിപ്പിക്കണമായിരുന്നെന്ന് ചടങ്ങിൽ സംസാരിച്ച യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.

മലയാളത്തിൽ പ്രസംഗിച്ചു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനശ്രീ മിഷന്‍റെ ഉമ്മൻ ചാണ്ടി അനുസ്മരണവും
സ്മൃതി കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നിർവഹിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കെ.സി. ജോസഫ്, ബി.എസ്. ബാലചന്ദ്രൻ, മറിയ ഉമ്മൻ, ഡോ. എം.ആർ. തമ്പാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Comments (0)
Add Comment