“മുഖ്യമന്ത്രിക്ക് കണ്ണൂരിലെ എത്ര കൊലപാതങ്ങളില്‍ പങ്കുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?” കടന്നാക്രമിച്ച് ഗവർണർ

 

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ചരിത്രം നിങ്ങൾക്കറിയാമോ എന്നു ചോദിച്ച ഗവർണർ കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് അറിയാമോ എന്നും മാധ്യമങ്ങളോട് ചോദിച്ചു.

കണ്ണൂരിനെ പറ്റി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. കണ്ണൂർ ജില്ലയിൽ അക്രമങ്ങളുണ്ടാക്കിയ അതേ ആളാണ് തന്നെ പേടിപ്പിക്കാൻ ശ്രമിച്ചത്. കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നും ഗവർണർ ചോദിച്ചു. കേരളത്തിലുള്ളത് മികച്ച പോലീസാണ്. എന്നാൽ പോലീസിനെ നിയമപ്രകാരം പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് ഗവർണർ പറഞ്ഞു. “പോലീസ് സുരക്ഷ എനിക്ക് ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു, ഞാൻ തിരിച്ചും. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല” – ഗവർണർ പറഞ്ഞു. സിപിഎം പ്രവർത്തകരെയാണ് സെനറ്റിലേക്ക് നിർദ്ദേശിച്ചതെങ്കിൽ അവർക്ക് സമ്മതമായിരുന്നു എന്നും ഗവർണർ കൂട്ടിച്ചേർത്തു.

Comments (0)
Add Comment