സി.പി.എം അംഗങ്ങളെ സെനറ്റ് മെംബറാക്കാനുള്ള ശുപാര്‍ശ ഗവര്‍ണർ തള്ളി; ഗവർണർക്കെതിരെ സി.പി.എം

കേരള സര്‍വ്വകലാശാല സെനറ്റിലേക്ക്‌ സര്‍വ്വകലാശാല ശുപാര്‍ശ ചെയ്‌ത പട്ടികയില്‍ നിന്ന് അഡ്വ. ജി സുഗുണൻ, ഷിജുഖാൻ എന്നിവരെ ഗവർണർ പി സദാശിവം ഒഴിവാക്കി. അതേസമയം പട്ടികയ്ക്ക് പുറത്തുനിന്നുള്ള രണ്ട് അംഗങ്ങളെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തി.

സര്‍വകലാശാല സെനറ്റിലേക്ക്‌ വിവിധ മണ്ഡലങ്ങളില്‍ നിന്ന്‌ നാമനിര്‍ദേശം ചെയ്യേണ്ട അംഗങ്ങളുടെ പാനല്‍ കേരള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഗവര്‍ണര്‍ക്ക്‌ സമര്‍പ്പിച്ചിരുന്നു. ഈ പാനലില്‍ നിന്ന്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കീഴ്‌വഴക്കമാണ്‌ നിലവിലുള്ളത്‌. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായി പാനലിന്‌ പുറത്തു നിന്ന്‌ രണ്ടു പേരെ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്ത നടപടി ആര്‍.എസ്.എസ് സമ്മർദം കാരണമാണെന്ന് സി.പി.എം ആരോപിച്ചു.

സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ നിക്ഷിപ്‌തമായ ചുമതലകളെ രാഷ്ട്രീയ താത്‌പര്യത്തിന്‌ വേണ്ടി ഉപയോഗപ്പെടുത്തുന്ന രീതിയാണ്‌ ഗവര്‍ണർ നടത്തിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തുന്നു.

Governor P Sathasivamgovernor
Comments (0)
Add Comment