സർവ്വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കും; എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ

എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ. സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണറെ കാലുകുത്തിക്കില്ലെന്നതായിരുന്നു എസ്എഫ്ഐയുടെ വെല്ലുവിളി. 16ന് കോഴിക്കോടെത്തും. തുടർന്ന് 18 വരെ സർവ്വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐ പ്രഖ്യാപനം വന്നതോടെ താമസം ക്യാമ്പസ്സിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്തെ ഒരു ക്യാമ്പസിലും ഗവർണർ കയറില്ലെന്നും അദ്ദേഹത്തെ തടയുമെന്നുമായിരുന്നു എസ്എഫ്ഐയുടെ പ്രസ്താവന. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി.

 

 

 

 

Comments (0)
Add Comment