കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്ന് ഗവര്‍ണര്‍; പോലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും വിമര്‍ശനം


തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട അദ്ദേഹം കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

Comments (0)
Add Comment