വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങള്‍ നല്‍കാതെ ബില്ലുകളില്‍ ഒപ്പിടില്ല

Jaihind Webdesk
Tuesday, November 7, 2023


മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങള്‍ നല്‍കാതെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഇപ്പോഴും സര്‍ക്കാരിന് വ്യക്തതയില്ലന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ അനന്തമായി തീരുമാനം നീട്ടരുതെന്ന സുപ്രീം കോടതി വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയും ഗവര്‍ണര്‍ ബില്ലില്‍ കടുംപിടിത്തം പിടിക്കുന്നുവെന്നതാണ് ശ്രദ്ധേയം.